കോടതി ഉത്തരവുമായി ഗുരുമന്ദിരവും, പ്രാർത്ഥനാലയവും പൊളിക്കാനെത്തി…പ്രാർത്ഥനായജ്ഞം നടത്തി വിശ്വാസികൾ പ്രതിഷേധിച്ചു…

ആലപ്പുഴ : കാക്കാഴം വളഞ്ഞവഴിയിൽകോടതി ഉത്തരവുമായി ഗുരുമന്ദിരവും, പ്രാർത്ഥനാലയവും പൊളിക്കാനെത്തി. പ്രതിഷേധിച്ച് ഗുരുമന്ദിരത്തിന് മുന്നിൽ പ്രാർത്ഥനായജ്ഞം നടത്തി നൂറുകണക്കിന് ഗുരുദേവ വിശ്വാസികൾ.കാക്കാഴം – നീർക്കുന്നം 363- നമ്പർ ശാഖയിലെ എസ്.എൻ കവലക്ക് പടിഞ്ഞാറു ഭാഗത്തുള്ള ഗുരുമന്ദിരം പൊളിക്കാനാണ് കോടതി ഉത്തരവുമായി പ്രദേശത്തെ വ്യാപാരി എത്തിയത്.2007 മുതൽ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് ഇവടെ റീസവറെ നിയോഗിച്ചിരിക്കുകയാണ് കോടതി. എസ്.എൻ. കവലക്ക് പടിഞ്ഞാറ് 16 സെൻ്റ് സ്ഥലവും, വ്യാപാര സമുച്ചയവും ഉണ്ടായിരുന്നു. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി പോയതിൽ ബാക്കി 11 സെൻ്റ് സ്ഥലമാണുള്ളത്. ഇതിൽ 8 സെൻ്റ് സ്ഥലം കഴിഞ്ഞ മാർച്ച് 23ന് റിസീവർ ലേലം വിളിക്കുകയും 80 ലക്ഷത്തി ഇരുപതിനായിരം രൂപക്ക് വളഞ്ഞവഴിയിലുള്ള വ്യാപാരിക്ക് ഉറപ്പിക്കുകയും ചെയ്തിരുന്നു. വർഷങ്ങൾ പഴക്കമുള്ള ഗുരുമന്ദിരവും, പ്രാർത്ഥനാലയും ഈ സ്ഥലത്ത് ഉണ്ടെന്ന് കോടതിയെ അറിയിക്കാതെയാണ് ലേല നടപടി നടത്തിയത്. ഒന്നര സെൻ്റ് പടിഞ്ഞാറോട്ട് വഴിയും പോയാൽ ബാക്കി ഒന്നര സെൻ്റു സ്ഥലം മാത്രമെ ശാഖക്ക് ലഭിക്കു. ഒന്നര സെൻ്റ് സ്ഥലത്ത് നിർമ്മാണമൊന്നും നടത്താനാവില്ലെന്നാണ് ശാഖാ ഭാരവാഹികൾ പറയുന്നത്. സ്ഥലം ലേലത്തിൽ പിടിച്ച വ്യാപാരി ശനിയാഴ്ച രാവിലെ കല്ലുമായി സ്ഥലത്തെത്തിയപ്പോൾ പ്രദേശവാസികളും, ഗുരുദേവ ഭക്തരും ഒത്തുകൂടി പ്രതിഷേധിച്ചു.സംഘർഷ സാധ്യത കണക്കിലെടുത്ത് അമ്പലപ്പുഴ പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.വൈകിട്ട് വരെ പ്രാർത്ഥനായജ്ഞം നടത്തിയ ശേഷമാണ് സ്ത്രീകളടക്കമുള്ള വിശ്വാസികൾ പിരിഞ്ഞു പോയത്. പ്രാർത്ഥനായജ്ഞം വരും ദിവസങ്ങളിലും തുടരുമെന്നും, സുപ്രീം കോടതിയെ സമീപിക്കുമെന്നും ശാഖാ ഭാരവാഹികൾ പറഞ്ഞു.മുൻ ഭരണ സമിതി ട്രസ്റ്റ് ഉണ്ടാക്കിയാണ് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതെന്നും ശാഖക്ക് ഇതിൽ പങ്കില്ലെന്നുമാണ് നിലവിലെ ഭാരവാഹികൾ പറയുന്നത്.ഈ സ്ഥലം കൂടാതെ 70 സെൻ്റ് സ്ഥലവും, കല്യാണമണ്ഡപവും ഉണ്ട് കിഴക്കുഭാഗത്തുണ്ടായിരുന്ന 21 സെൻ്റ് സ്ഥലം രണ്ടരക്കോടിക്ക് ലേലത്തിൽ പോയിരുന്നു.

Related Articles

Back to top button