കോടതിയുടെ സ്ഥലം കയ്യേറി… ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയണം…..

ആം ആദ്‍മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയാൻ ഉത്തരവിട്ട് സുപ്രീം കോടതി. ജൂൺ പതിനഞ്ചിനകം റോസ് അവന്യുവിന് സമീപമുള്ള കെട്ടിടം ഒഴിയണമെന്നാണ് നിർദേശം. കയ്യേറ്റ ഭൂമിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡൽഹി ഹൈക്കോടതിക്ക് കോടതി സമുച്ചയം നിർമിക്കുന്നതിനായി നൽകിയിട്ടുള്ള സ്ഥലത്താണ് എഎപി ദേശീയ ആസ്ഥാനം പ്രവർത്തിക്കുന്നതെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്.

Related Articles

Back to top button