കോടതിയില്‍ ഹാജരാക്കുന്നതിനിടെ തടവുകാരന്‍ ചാടിപ്പോയി…

തൃശ്ശൂരിൽ ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടു. ലഹരിക്കേസിലെ പ്രതിയായ ശ്രീലങ്കന്‍ സ്വദേശി അജിത് കിഷോറാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.മയക്കുമരുന്ന് കേസിൽ എറണാകുളം കോസ്റ്റൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ 2021 ലാണ് വിയ്യൂർ ജയിലിലേക്ക് മാറ്റിയത്. ഇയാളുടെ പക്കൽ നിന്നും നിരോധിത ലഹരിവസ്തുക്കൾ കണ്ടെടുത്തിരുന്നു. ഈ കേസിലാണ് ഇയാളെ കോടതിയിലേക്ക് കൊണ്ടുപോയത്. ഈ സമയത്താണ് ഇയാൾ ചാടിപ്പോയത്.പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെളുത്ത ടീഷര്‍ട്ട് ധരിച്ച ഇയാള്‍ നഗരത്തില്‍ തന്നെ കാണും എന്ന നിഗമനത്തിലാണ് പൊലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാളെ കണ്ടെത്തുന്നവര്‍ 9995230327 ഈ നമ്പറില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button