കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി വളപ്പിൽ വൻ അഗ്നിബാധ..
കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി വളപ്പിൽ വൻ അഗ്നിബാധ. പ്രധാന കെട്ടിടത്തിന്റെ പിറകിലെ കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ മേല്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.