കൊവാക്സിന് പാര്‍ശ്വഫലമില്ല..വെളിപ്പെടുത്തി ഭാരത് ബയോടെക്….
സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് കൊവാക്സിന് വികസിപ്പിച്ചെടുത്തത് അതുകൊണ്ട് തന്നെ വാക്സിന് പാർശ്വഫലങ്ങൾ ഇല്ലെന്ന് ഭാരത് ബയോടെക് . കൊവിഷീൽഡ് വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന് ഉത്പാദനക്കമ്പനിയായ ആസ്ട്രാസെനെക യുകെയിലെ കോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് ബയോടെക് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യയിൽ ട്രയൽ നടത്തിയ ഒരേയൊരു കൊവിഡ് വാക്സിൻ കൊവാക്സിൻ ആണെന്നും വാക്സിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം വിലയിരുത്തിയിട്ടുള്ളതാണെന്നും ഭാരത് ബയോടെക്ക് പറഞ്ഞു.
‘കൊവാക്സിന് ലൈസന്‍സ് പ്രക്രിയയുടെ ഭാഗമായി 27,000-ലധികം വിഷയങ്ങളില്‍ മൂല്യനിര്‍ണ്ണയം നടത്തി. ക്ലിനിക്കല്‍ ട്രയല്‍ മോഡില്‍ നിയന്ത്രിത ഉപയോഗത്തിന് കീഴിലാണ് ഇതിന് ലൈസന്‍സ് ലഭിച്ചത്, ഇവിടെ നൂറുകണക്കിന് വിഷയങ്ങളില്‍ വിശദമായ സുരക്ഷാ റിപ്പോര്‍ട്ടിംഗ് നടത്തിയിരുന്നു,’ ഭാരത് ബയോടെക് പറഞ്ഞു.