കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല..പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി സൗദി അധികൃതർ…..

സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി സൗദി അധികൃതർ .പ്രതിക്കെതിര കുറ്റം തെളിഞ്ഞതിനാൽ വിചാരണ കോടതിയും തുടർന്ന് അപ്പീൽ കോടതികളും വധശിക്ഷ വിധിക്കുകയായിരുന്നു .ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത് .

സൗദി സ്വദേശിയായ യൂസുഫ് ബിൻ ഈസ അൽ മുല്ലയെ മാരകമായ ആയുധങ്ങൾ കൊണ്ട് ആക്രമിക്കുകയും മുറിവേൽപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് വധശിക്ഷ നടപ്പിലാക്കിയത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകാൻ തയ്യാറാകത്തിനെ തുടർന്ന് കോടതി ഉത്തരവ് നടപ്പിലാക്കാൻ രാജവിജ്ഞാപനമിറക്കുകയായിരുന്നു .അതേസമയം മറ്റൊരു കേസിൽ തീവ്രവാദ പ്രവർത്തനത്തിലേർപ്പെട്ട സ്വദേശിയെയും കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയമാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

Related Articles

Back to top button