കൊല്ലത്ത് പോളിംഗ് ബൂത്തിലെത്തിയ ജി. കൃഷ്ണകുമാറിനെ തടഞ്ഞു..പോലീസുമായി തർക്കം….
കൊല്ലം അഞ്ചലിൽ ബൂത്തിലെത്തിയ ബിജെപി ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞു.ഇതിനെ തുടർന്ന് ഏറെനേരം ബിജെപി സ്ഥാനാർത്ഥിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ തർക്കത്തിനിടയാക്കി. അഞ്ചൽ നെട്ടയം 124,125 ബൂത്തിലാണ് സംഭവം .
ബൂത്ത് സന്ദർശിച്ചതിനു ശേഷം പുറത്തിറങ്ങിയ കൃഷ്ണകുമാർ ബൂത്തിന് വെളിയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പോലീസുകാരൻ തടഞ്ഞു .ഇതാണ് തർക്കത്തിന് കാരണമായത് .താൻ നിയമം പാലിക്കാൻ തയ്യാറാണെന്നും തന്നോട് വേറെ ഒരുനീതിയും മറ്റൊരു എൽഡിഎഫ് നേതാവിനോട് അനൂകൂല നീതിയും പൊലീസ് ഉദ്യോഗസ്ഥൻ കാട്ടിയെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി .