കൊല്ലത്ത് കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം..വാൻ ഡ്രൈവർ മരിച്ചു…
കൊല്ലം അഞ്ചൽ പനച്ചിവിള കൈപ്പള്ളി മുക്കിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം.വാൻ ഡ്രൈവർ മരിച്ചു.നിരവധിപേർക്ക് പരുക്ക്.പിക് അപ്പ് വാൻ ഡ്രൈവർ വെളിയം സ്വദേശി ഷിബുവാണ് ( 37) മരിച്ചത്.
കെഎസ്ആർടിസി ബസ് സമീപത്തെ കൈത്തോട്ടിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റവരെ വിവിധ ആശുപതികളിലേക്ക് മാറ്റി.രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ് . കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്റ്റാണ് അപകടത്തിൽപ്പെട്ടത്. ബസിൻ്റെ മുൻഭാഗം കൈ തോട്ടിലേക്ക് മറിഞ്ഞ നിലയിലാണ്.