കൊല്ലത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് മാറ്റി..പകരം ആലപ്പുഴയിൽ..കൂടാതെ മറ്റ് മൂന്ന് ജില്ലകളിലും ഉഷ്‌ണതരംഗ സാധ്യത….
സംസ്ഥാനത്തെ നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ ജില്ലകൾക്ക് പുറമേ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും വരുന്ന മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇന്നലെ കൊല്ലം ജില്ലയിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്ന് മുന്നറിയിപ്പിൽ മാറ്റമുണ്ട് .പാലക്കാട് ജില്ലയിൽ നിലവിലുള്ള ഓറഞ്ച് അലർട്ട് തുടരും. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലാണ് നിലവിൽ യെല്ലോ മുന്നറിയിപ്പ് ഉള്ളത്. മെയ് 3 വരെ സമാന സാഹചര്യം തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.11 മണി മുതൽ 3 മണി വരെയുള്ള വെയിൽ കൊള്ളാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പും കാലാവസ്ഥാ കേന്ദ്രവും നൽകുന്ന മുന്നറിയിപ്പ്.