കൊല്ലത്തെ 19കാരൻറെ കൊലപാതകം..ദുരഭിമാനക്കൊലയല്ലെന്ന് പൊലീസ്..മരണകാരണം….
കൊല്ലത്തെ ഇരട്ടക്കടയിലെ 19 കാരന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന ആരോപണം നിഷേധിച്ച് പൊലീസ്. മകളുമായുള്ള ബന്ധം വിലക്കിയിട്ടും അരുൺ തുടർന്നതാണ് കൊലപാതകത്തിന് കാരണം.മരണകാരണം ശ്വാസകോശത്തിലെ ആഴത്തിലുള്ള മുറിവ് ആണെന്നും പറയുന്നു.പ്രസാദ് മദ്യലഹരിയിലാണ് അരുണിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.സംഘർഷത്തിനിടെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് പ്രസാദ് അരുണിനെ കുത്തുകയായിരുന്നു. അരുണുമായുള്ള സംഘർഷത്തിൽ പ്രസാദിന്റെ പല്ല് കൊഴിഞ്ഞിരുന്നു.ദുരഭിമാനക്കൊലയാണ് എന്നായിരുന്നു അരുണിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നത്. രണ്ട് സമുദായമായതുകൊണ്ടാണ് പ്രസാദ് ഇരുവരുടെയും പ്രണയത്തെ എതിർത്തതെന്നും പെൺകുട്ടി തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അരുണിന്റെ അമ്മയുടെ സഹോദരി സന്ധ്യ പറഞ്ഞിരുന്നു.