കൊല്ലങ്കോട് പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവം..സ്ഥലം ഉടമക്കെതിരെ കേസ്…

കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പിവേലിയില്‍ കുരുങ്ങി ചത്ത സംഭവത്തിൽ സ്ഥലം ഉടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്.വന്യമൃഗങ്ങളെ പിടികൂടാന്‍ സ്ഥാപിച്ച വേലിയിലാണ് പുലി കുരുങ്ങിയതെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് പുലിക്ക് ഏറെ പരിശ്രമിച്ചിട്ടും രക്ഷപ്പെടാന്‍ കഴിയാതിരുന്നത് എന്നും വനവകുപ്പ് പറഞ്ഞു. സാധാരണ കമ്പി കൊണ്ടല്ല വേലി കെട്ടിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയത്.വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്.ധോണിയിൽ നിന്നുള്ള വനം വകുപ്പ് ഡോക്ടർമാരുടെ പ്രത്യേക സംഘമെത്തിയാണ് മയക്കുവെടിവെച്ച് പുലിയെ പിടികൂടി കൂട്ടിലേക്ക് മാറ്റിയത്.എന്നാൽ പുലി പിന്നീട് ചത്തിരുന്നു. അഞ്ച് വയസോളം പ്രായം തോന്നിക്കുന്ന പുലിയായിരുന്നു ഇത് .ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് നിഗമനം.

Related Articles

Back to top button