കൊല്ലം സുധിയുടെ മരണം… തകര്‍ന്നടിഞ്ഞ് ടൊയോട്ട എറ്റിയോസ്….

വാഹനാപകടത്തിൽ നടൻ കൊല്ലം സുധി മരിച്ചതിന്റെ ഞെട്ടലിലാണ് മലയാളികളും സിനിമാ – ടെലിവിഷന ലോകവുമെല്ലാം. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബിനു അടിമാലി, ഡ്രൈവർ ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്.

ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട എറ്റിയോസ് കാറും എതിർദിശയിൽ വന്ന ടാറ്റാ 407 മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ 4.30 ഓടെ തൃശൂർ കൈപ്പമംഗലത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് കൊല്ലം സുധിയുടെ മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button