കൊലയാളിക്ക് ആയുധം എവിടുന്ന് കിട്ടി? ഒടുവിൽ കണ്ടെത്തി…..
ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചികിത്സക്കിടെ കൊലപാതകിയായി മാറിയ സന്ദീപ് എന്ന അധ്യാപകന്, ആശുപത്രിയിൽ എവിടുന്നാണ് കൊലപാതകത്തിനുള്ള ആയുധം ലഭിച്ചത് എന്ന ചോദ്യം ആദ്യം മുതലെ ഉയർന്നിരുന്നു. ഇക്കാര്യത്തിലടക്കം വ്യക്തമായ വിവരങ്ങളാണ് പൊലീസ് പരിശോധനയിലും അന്വേഷണത്തിലും കണ്ടെത്തിയത്. ചികിത്സക്കിടെ ഡോക്ടർ വന്ദന ദാസ് പ്രതിയുടെ കാലിലെ മുറിവിൽ മരുന്നുവയ്ക്കുന്നതിനിടെയാണ് ആയുധം കിട്ടിയത്. കാലിലെ മുറിവിൽ മരുന്നുവയ്ക്കുന്നതിനിടെ ഡോക്ടറുടെ ശ്രദ്ധയിൽ പെടാതെ കൊലയാളി കത്രിക കൈക്കലാക്കുകയായിരുന്നു. ഇത് വച്ചാണ് പിന്നീട് പ്രതി അരുംകൊല നടത്തിയത്.