കൊലപാതക കുറ്റം ഏറ്റെടുക്കാൻ സൂപ്പർതാരം ദർശൻ യുവാക്കൾക്ക് 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തു…

കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മൂന്ന് യുവാക്കളോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ്.അറസ്റ്റിലായ നടൻ മൂന്ന് യുവക്കാൾക്ക് അഞ്ച് ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്തതായും പൊലീസ് കണ്ടെത്തി.സോമനഹള്ളിയില്‍ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.സോമനഹള്ളിയില്‍ ഒരു പാലത്തിന്റെ താഴെയാണ് രേണുക സ്വാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയത്. പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ദര്‍ശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസിന് ലഭിച്ച വിവരം.കൊല്ലപ്പെടുന്നതിന് മുമ്പ്, രേണുക സ്വാമിയെ ക്രൂരമായ മർദ്ദിച്ചതായും പൊലീസ് പറയുന്നു.കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്റെ പേര് പുറത്തുവന്നത്.സംഭവത്തിൽ ദർശൻ, അഭിനേത്രി പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button