കൊലക്കേസ് പ്രതിയിടെ നിയമനത്തിലും പാര്‍ട്ടി സ്വാധീനം…..

തിരുവനന്തപുരം: കൊലക്കേസ് പ്രതി വി അജികുമാറിന്റെ ശിശുക്ഷേമസമിതിയിലെ നിയമനവും പാര്‍ട്ടി സ്വാധീനത്തിലെന്ന് കണ്ടെത്തല്‍. കൊലക്കേസില്‍ ജയില്‍ വാസമനുഭവിച്ച കാലയളവ് സര്‍വീസായി പരിഗണിച്ച് പ്രൊമോഷന്‍ നല്‍കണമെന്ന് അപേക്ഷിച്ച അജികുമാറിൻ്റെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ഇതിന് പിന്നാലെയാണ് അജികുമാറിൻ്റെ നിയമനത്തിലെ പാര്‍ട്ടി സ്വാധീനവും പുറത്തായത്. താല്‍ക്കാലിക ജോലിക്കാരനായി ജോലിയില്‍ പ്രവേശിച്ച് വെറും 15 മാസം കൊണ്ട് സിപിഐഎം പ്രാദേശിക നേതാവായ വി അജികുമാറിനെ ശിശുക്ഷേമ സമിതിയില്‍ സ്ഥിരപ്പെടുത്തുകയായിരുന്നു.
ബിജെപി പ്രവര്‍ത്തകനായ തിരുവനന്തപുരത്തെ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വി അജികുമാര്‍. അജികുമാര്‍ ശിശുക്ഷേമ സമിതിയിലെ ജീവനക്കാരനായി തുടരുന്നതിനിടെയാണ് കൊലക്കേസില്‍ പ്രതിയാകുന്നതും ജയിലിലാകുന്നതും. ജയിലില്‍ കിടന്ന 2008 മുതല്‍ 2009 വരെയുള്ള കാലയളവ് സര്‍വീസായി പരിഗണിച്ച് ജൂനിയര്‍ സൂപ്രണ്ടായി സ്ഥാനക്കയറ്റം നല്‍കണം എന്ന ആവശ്യവും അത് ചെയ്യിപ്പിക്കാനുള്ള സിപിഐഎമ്മിന്റെ നീക്കവുമാണ് ഇപ്പോൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത് .

Related Articles

Back to top button