കൊട്ടാരക്കരയിൽ അധ്യാപകൻ കാറിൽ മരിച്ച നിലയിൽ..ദുരൂഹത…
കൊട്ടാരക്കരയിൽ അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട അങ്ങാടിക്കൽ എസ് എൻ വി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ആർ.മണികണ്ഠനാണ് (51) മരിച്ചത് . കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിർത്തിയിട്ട കാറിലാണ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടൂർ പറക്കോട് സ്വദേശിയാണ് മണികണ്ഠൻ.കാറിൻ്റെ മുൻവശത്തെ ഇടതു സീറ്റിൽ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.ഇദ്ദേഹത്തിന്റെ കൈകളിൽ പൊള്ളലേറ്റതു പോലുള്ള പാടുകളുണ്ട്. വ്യാഴാഴ്ച ഉച്ചമുതൽ കാർ ഇവിടെ ഉണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു. പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.