കൊടും വരൾച്ച..മഴ പെയ്യിക്കാൻ കഴുത കല്യാണം നടത്തി ഗ്രാമം….
മഴ ലഭിക്കാനായി കഴുതകളുടെ വിവാഹം നടത്തി തമിഴ്‌നാട്ടിലെ ഒരു ഗ്രാമം. കഴിഞ്ഞ 6 മാസമായി മഴയില്ലാതെ പ്രദേശത്ത് കടുത്ത വരൾച്ച അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്തിയത്.സാരി, വളകൾ, നെക്ലേസ്, ലിപ്‌സ്റ്റിക്, നെയിൽ പോളിഷ് എന്നിവ കൊണ്ട് അണിയിച്ചൊരുക്കിയാണ് പെൺ കഴുതയെ മണ്ഡപത്തിലെത്തിച്ചത്. ധോത്തിയും തലപ്പാവും ധരിച്ചാണ് വരന്‍ എത്തിയത്.
തുടര്‍ന്ന് ക്ഷേത്രത്തിൽ പൂജ നടത്തി. പെൺകഴുതയ്ക്ക് മംഗളസൂത്രം നൽകി കല്യാണം നടത്തി.മനുഷ്യ വിവാഹത്തിന്‍റെ എല്ലാ ചടങ്ങുകളോടും കൂടിയാണ് കഴുത വിവാഹവും നടന്നത്. കഴിഞ്ഞ 5 വർഷം കൊടും വരൾച്ച ഉണ്ടായപ്പോൾ കഴുതകളെ വിവാഹം കഴിപ്പിച്ച ശേഷം മഴ പെയ്‌തിരുന്നു എന്നും ഗ്രാമവാസികള്‍ പറയുന്നു .കോയമ്പത്തൂരിലെ അന്നൂരിലാണ് റാക്കിപ്പാളയം, കോവിൽപാളയം നിവാസികൾ ഒത്തുചേർന്ന് ‘പഞ്ച കല്യാണി കല്യാണം’ നടത്തിയത്