കൊടും ക്രൂരത…മദ്യത്തിനൊപ്പം കഴിക്കാൻ…
യുവാക്കളുടെ കണ്ണില്ലാത്ത ക്രൂരത. മദ്യത്തിനൊപ്പം കഴിക്കാൻ യുവാക്കൾ നായ്‌ക്കുട്ടികളുടെ ചെവിയും, വാലും മുറിച്ച് ഉപ്പും കൂട്ടി കഴിച്ചു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ഫരീദ്പൂർ പ്രദേശത്തെ എസ്ഡിഎം കോളനിയിലാണ് സംഭവം. രണ്ട് നായ്‌ക്കുട്ടികളുടെ ചെവിയും, വാലുമാണ് ഇവർ മുറിച്ചത്. അതിനു ശേഷം ഉപ്പു ചേർത്തു കഴിച്ചു. സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മുകേഷ് വാൽമീകി എന്ന യുവാവാണ് കൃത്യം ചെയ്തത്. കൂട്ടുകാരനൊപ്പം മദ്യം കഴിക്കുകയായിരുന്ന മുകേഷ് ഒരു നായ്‌ക്കുട്ടിയുടെ ചെവിയും മറ്റൊരു നായ്‌ക്കുട്ടിയുടെ വാലും മുറിച്ചുമാറ്റി. തെരുവിൽ നിന്ന് മുകേഷ് നായ്‌കുട്ടികളെ പരിക്കേൽപ്പിച്ചതായി കണ്ടെത്തിയത്.
നായ്‌ക്കുട്ടികൾ ഇപ്പോൾ ചികിത്സയിലാണ്. ഈ കേസിൽ പീപ്പിൾ ഫോർ ആനിമൽസ് അംഗമായ ധീരജ് പഥക് ഫരീദ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തെത്തുടർന്ന് ആളുകൾ പ്രതിഷേധിച്ചതോടെ പ്രതികൾ രണ്ടുപേരും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അന്വേഷണം നടക്കുകയാണെന്ന് സീനിയർ പോലീസ് സൂപ്രണ്ട് അഖിലേഷ് ചൗരസ്യ പറഞ്ഞു.