കൊടിക്കുന്നിൽ സുരേഷ് ലോക്സഭയുടെ പ്രോ ടെം സ്പീക്കർ…

ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി കോൺഗ്രസിന്റെ കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നിൽ സുരേഷ് നിയന്ത്രിക്കും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നിൽ. ജൂൺ 24ന് പാർലമെൻ്റ് ചേരുന്നതിന് മുമ്പ് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മന്ത്രിസഭയ്ക്കും മറ്റ് എംപിമാർക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുക്കും.

സഭയിലെ മുതിർന്ന അംഗത്തെ പ്രോട്ടെം സ്പീക്കറാക്കുന്നതാണ് കീഴ് വഴക്കം. ഒൻപതുവട്ടം എംപി.യായിരുന്ന ബിജെപി. അംഗം മേനകാഗാന്ധി ഇക്കുറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നിലവിൽ എട്ടുതവണ ലോക്സഭയിലെത്തിയ ബിജെപി. അംഗം ഡോ. വീരേന്ദ്രകുമാർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സീനിയർ അംഗങ്ങൾ. ഡോ. വീരേന്ദ്രകുമാർ മന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞചെയ്തിരുന്നു.

Related Articles

Back to top button