കൊച്ചിയിൽ ഡിജെ അലൻ വാക്കറിന്റെ ഷോയ്ക്കിടെ വ്യാപക മോഷണം..മുപ്പതോളം…

കൊച്ചിയെ ആവേശ കൊടുമുടിയേറ്റിയ ഡിജെ അലൻ വാക്കർ ഷോയ്ക്കിടെ വ്യാപക മോഷണം.ഷോയ്ക്കിടെ 30 മൊബൈലിൽ ഫോണുകൾ മോഷണം പോയെന്ന് പൊലീസിന് പരാതി ലഭിച്ചു. ഇന്നലെ രാത്രി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലായിരുന്നു ഡിജെ ഷോ.സംഭവവുമായി ബന്ധപ്പെട്ട് മുളവുകാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും ചില ലഹരിമരുന്നുകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. ബോൾഗാട്ടി പാലസിലെ തുറന്ന ഗ്രൗണ്ടിൽ ആയിരങ്ങൾ പങ്കെടുത്ത ഷോയ്ക്കിടെയാണ് സംഭവമുണ്ടായത്. ലോകപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ അലൻ വാക്കറിനെ ഇന്നലെ നെഞ്ചേറ്റുകയായിരുന്നു കൊച്ചി. കൊച്ചിയിൽ നിന്നും പൂനെയിലേക്കാണ് ഇനി വാക്കർ വേൾഡിന്റെ പര്യടനം. ഒക്ടോബർ അവസാനം ഹൈദരാബാദിലെ സംഗീത നിശയോടെ താരം ഇന്ത്യയോട് വിടപറയും.

Related Articles

Back to top button