കൊച്ചിയിൽ അനാശാസ്യ കേന്ദ്രം.. നടത്തിപ്പ് അതിഥി തൊഴിലാളികള്‍…. രക്ഷപ്പെടുത്തിയത്….

കൊച്ചി: കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന മൂന്ന് യുവാക്കളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. അസം സ്വദേശി യാക്കൂബ് അലി, പശ്ചിമബംഗാൾ സ്വദേശി ബിഷ്ണു, കൂച്ച്ബിഹാർ സ്വദേശി ഗോപാൽ റോയ് എന്നിവരാണ് പിടിയിലായത്. കലൂർ അംബേദ്കർ നഗറിലെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന അസം സ്വദേശികളായ പെൺകുട്ടികളെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിലാണ് ഇരുവരും പിടിയിലായത്.രക്ഷപ്പെടുത്തിയ അസം സ്വദേശിനികളില്‍ ഒരാല്‍ക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുറച്ച് നാളായി പ്രദേശത്ത് പെണ്‍കുട്ടികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആനാശാസ്യ കേന്ദ്രത്തെപ്പറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Related Articles

Back to top button