കൊച്ചിയിലെ സെക്‌സ് റാക്കറ്റ്..നിയന്ത്രിച്ചിരുന്നത് ജഗതയും സെറീനയും..പെൺകുട്ടിയെ വലയിലാക്കിയത് ശ്യാം..ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്…

എറണാകുളം എളമക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയും ബംഗലൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന പെണ്‍വാണിഭ സംഘം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ ധാരാളം പേർക്ക് കാഴ്ച വെച്ചു. ബംഗ്ലാദേശില്‍ നിന്നും 12 -ാം വയസ്സില്‍ ഇന്ത്യയിലെത്തിയ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റ് വലയിലാക്കുകയായിരുന്നു.സെക്‌സ് റാക്കറ്റ് നിയന്ത്രിച്ചിരുന്ന ജഗത, സെറീന, സഹായി ശ്യാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. റാക്കറ്റിന്റെ ബംഗലൂരുവിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് സെറീനയാണ്. കൊച്ചിയിലെ സംഘത്തെ നിയന്ത്രിച്ചിരുന്നത് ജഗതയുമാണ്. പെണ്‍കുട്ടിയെ വലയിലാക്കിയത് ശ്യാമാണ്. പെണ്‍കുട്ടിയെ ശ്യാം പലര്‍ക്കും കാഴ്ചവെക്കുകയായിരുന്നു.

ഒരു ദിവസം ഏഴുപേര്‍ വരെ തന്റെയടുത്ത് എത്തിയിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. തുടര്‍ന്ന് ബംഗലൂരു റാക്കറ്റിനെ നിയന്ത്രിച്ച സെറീനയ്ക്ക് കൈമാറുകയായിരുന്നു. സെറീനയും പലര്‍ക്കും പെണ്‍കുട്ടിയെ നല്‍കി. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടി കൊച്ചിയിലെ ജഗതയുടെ കൈയിലെത്തുന്നത്. കൊച്ചിയില്‍ 20 ലേറെ പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചതായാണ് വിവരം.

Related Articles

Back to top button