കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ..ട്രെയിനുകൾ വഴിതിരിച്ച് വിട്ടു…
അതിശക്തമായി പെയ്ത മഴയിൽ കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ. തുടർന്ന് ട്രെയിൻ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. രത്നഗിരി ജില്ലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. അഞ്ചു ട്രെയിനുകളാണ് വഴി തിരിച്ച് വിട്ടത്.
16345 ലോകമാന്യ നിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ – ലോണാവാല – ജോലാർപേട്ട – പാലക്കാട് – ഷൊർണൂർ വഴി സർവീസ് നടത്തും.
ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്സ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ്സ് എന്നിവയും വഴി തിരിച്ചുവിട്ടു.നിലവിൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്.