കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ..ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും…
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരി ചികിത്സാ പിഴവിന് ഇരയായ സംഭവത്തില്‍ പൊലീസ് ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയേക്കും.കുടുംബത്തിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ ഇന്നലെ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഐപിസി 336, 337 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
നാല് വയസ്സുകാരിയുടെ കൈവിരല്‍ ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആഭ്യന്തര അന്വേഷണവും തുടങ്ങിയിട്ടുണ്ട്.