കൈക്കൂലിക്ക് പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്….
തൃശൂരില്‍ ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയ ഡോക്ടറുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന. പിടിയിലായ തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കിന്‍റെ വീട്ടിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് 15 ലക്ഷത്തിലധികം രൂപയാണ് കണ്ടെത്തിയത്. 500, 2000, 100, 200 രൂപ നോട്ടുകളാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്. പണം വിജിലൻസ് എണ്ണിത്തിട്ടപ്പെടുത്തുകയാണ്. രണ്ടായിരത്തിന്റെ 25 നോട്ട് കെട്ടുകൾ കൂട്ടത്തിലുണ്ടെന്നാണ് വിവരം. കണ്ടെത്തിയ നോട്ടുകെട്ടുകൾ പലരില്‍ നിന്നായി വാങ്ങിയ കൈക്കൂലി പണമാണെന്ന് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്.