കേരള സർക്കാരിന്റെ നേട്ടങ്ങൾ…അഞ്ച് സംസ്ഥാനങ്ങളിലെ 100 തിയേറ്ററുകളിൽ പരസ്യം പ്രദർശിപ്പിക്കും….
തിരുവനന്തപുരം: പിണറായി സർക്കാറിന്റെ പരസ്യം ഇതര സംസ്ഥാനങ്ങളിലും പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ പരസ്യം നൽകാനാണ് തീരുമാനം. 100 തിയേറ്ററുകളിൽ പരസ്യം പ്രദർശിപ്പിക്കും. സർക്കാർ നേട്ടങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയാവും പ്രദർശിപ്പിക്കുക. ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലാണ് പരസ്യം നൽകുക. സെക്രട്ടറിമാർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. വീഡിയോ തയ്യാറാക്കാൻ ഏജൻസികളെ കണ്ടെത്തും.