‘കേരള സ്റ്റോറിക്ക്’ പകരം ‘മണിപ്പൂര്‍ ഡോക്യുമെന്ററി’..പള്ളികളിൽ പ്രദർശിപ്പിക്കും….
കേരള സ്റ്റോറി പ്രദര്‍ശന വിവാദത്തിനിടെ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കാനൊരുങ്ങി പള്ളി . എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയില്‍ രാവിലെ 9.30നാണ് ഡോക്യുമെന്ററി പ്രദര്‍ശനം.“മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്” എന്ന ഡോക്യുമെന്ററിയാണ് പള്ളികളിൽ പ്രദർശിപ്പിക്കുന്നത്.
മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിയണം. കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും പള്ളി വികാരി നിധിന് പനവേലില്‍ അഭിപ്രായപ്പെട്ടു.ഏതെങ്കിലും രൂപതയൊ സഭയോ നല്ലത് പറഞ്ഞതുകൊണ്ട് അതിൽ മാറ്റം വരില്ലെന്നും പള്ളി വികാരി കൂട്ടിച്ചേര്‍ത്തു.നൂറിലേറെ വരുന്ന ബൈബിൾ വിദ്യാർത്ഥികൾക്ക് ഡോക്യുമെന്ററി കാണാൻ അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .