കേരള സര്‍വകലാശാല സെനറ്റ് നിയമനം..വീണ്ടും പ്രതിനിധികളെ നിശ്ചയിച്ച് ഗവർണർ..അഞ്ചു പേരെ നോമിനേറ്റ് ചെയ്തു…
കേരള സർവകലാശാല സെനറ്റ് നിയമനത്തിലേക്ക് അഞ്ചു പേരെ നോമിനേറ്റ് ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.നാല് വിദ്യാർത്ഥി പ്രതിനിധികളെയും ഒരു അധ്യാപക പ്രതിനിധിയെയുമാണ് നോമിനേറ്റ് ചെയ്തത്. കെ.എസ്. ദേവി അപർണ, ആർ.കൃഷ്ണപ്രിയ, ആർ.രാമാനന്ദ്, ജി.ആർ. നന്ദന എന്നിവരാണു വിദ്യാർഥി പ്രതിനിധികൾ. മികവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നാമനിർദേശം ചെയ്തത്. തോന്നയ്ക്കൽ സ്കൂളിലെ എസ്.സുജിത്താണ് അധ്യാപക പ്രതിനിധിയായി സെനറ്റിലെത്തുന്നത്.
നേരത്തെ സെനറ്റിലേക്കുളള ഗവർണ്ണരുടെ നോമിനേഷൻ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരിന്‍റെ ശുപാർശ ഇല്ലാതെ ചാൻസലറെന്ന നിലയിൽ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്ന ഗവർണറുടെ വാദമാണ് ഹൈക്കോടതി റദ്ദാക്കിയത്.