കേരള ബ്ലാസ്‌റ്റേഴ്‌സ്-ബഗാന്‍ മത്സരം… എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രതിഷേധം….
കൊച്ചി: പൗരത്വനിയമ ഭേദഗതിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമെല്ലാം പ്രതിഷേധത്തില്‍ പങ്കാളികളാകുന്നുണ്ട്. ഇന്നലെ കൊച്ചി, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അവസാനിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് – മോഹന്‍ ബഗാന്‍ മത്സരത്തിനിടെയും പ്രതിഷേധ ബാനറുകള്‍ ഉയർന്നു. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ചേര്‍ന്ന് ഗ്യാലറിയില്‍ ബാനറുകള്‍ ഉയര്‍ത്തുകയായിരുന്നു. സിഎഎ നടപ്പിലാക്കാന്‍ അനുവദിക്കില്ല..! ഇത് കേരളമാണെന്ന് ഡിവൈഎഫ്‌ഐ ഉയര്‍ത്തിയ ബാനറില്‍ പറയുന്നു. സിഎഎക്കെതിരെ ഐക്യത്തോടെ നിലകൊള്ളുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.