കേരള ബാങ്കിലെ പണയ സ്വർണ മോഷണം… മുൻ ഏരിയ മാനേജർ….

ആലപ്പുഴ: കേരള ബാങ്കിലെ പണയസ്വർണ മോഷണ കേസിൽ മുൻ ഏരിയ മാനേജർ മീര മാത്യു അറസ്റ്റിൽ. പട്ടണക്കാട് പോലീസാണ് ചേർത്തല തോട്ടുങ്കര വീട്ടിൽ മീര മാത്യുവിനെ (43) അറസ്റ്റ് ചെയ്തത്. കേസ് എടുത്ത് 9 മാസങ്ങൾക്ക് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരള ബാങ്കിന്റെ ചേർത്തല, പട്ടണക്കാട്, അർത്തുങ്കൽ ശാഖകളിൽ നിന്നാണ് 336 ​ഗ്രാം പണയ സ്വർണം മോഷണം പോയത്. 2022 മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് സ്വർണ്ണം നഷ്ടപ്പെട്ടത്. പണയ സ്വർണ്ണം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പരിശോധിക്കുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നു മീര. പരിശോധനയ്ക്കിടെ തന്ത്രപരമായാണ് ഇവർ സ്വർണം മാറ്റിയത്.

Related Articles

Back to top button