കേരള തീരത്ത് നാളെ വീണ്ടും ഉയർന്ന തിരമാല… ജാഗ്രത നിർദ്ദേശം… 9 ജില്ലകളിൽ മഴ സാധ്യത അറിയിപ്പ്…
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിപ്പ്. സെക്കൻഡിൽ 05 cm നും 20 cm നും ഇടയിൽ വേഗത മാറിവരുവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പുണ്ട്.
അതേസമയം നാളെ സംസ്ഥാനത്ത് 9 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഏറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച മഴ സാധ്യതയുള്ളത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നീർദ്ദേശമുണ്ട്.