കേരള കർഷക തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ സമ്മേളനം നാളെ തുടക്കം… പതാക ജാഥ നടത്തി….
മാവേലിക്കര- കേരള കർഷക തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ സമ്മേളനം 24, 25, 26 തീയതികളിൽ മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.രാഘവൻ പതാക ഉയർത്തും. 10.30ന് യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം കൺവീനർ ജി.അജയകുമാർ സ്വാഗതം പറയും. ജില്ലാ സെക്രട്ടറി എം.സത്യപാലൻ പ്രവർത്തന റിപ്പോർട് അവതരിപ്പിക്കും. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.ഡി കുഞ്ഞച്ചൻ, എം.കെ പ്രഭാകരൻ, എ.ഐ.എ.ഡബ്ല്യു.യു സംസ്ഥാന വൈസ് പ്രസിഡന്റ് കോമളകുമാരി, സി.പി. എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ.മഹേന്ദ്രൻ, അഡ്വ.ജി.ഹരിശങ്കർ, ജി.രാജമ്മ, എം.എസ് അരുൺകുമാർ എം.എൽ.എ എന്നിവർ പങ്കെടുക്കും.
സമ്മേളനവുമായി ബന്ധപ്പെട്ട് പതാക ജാഥ നടത്തി. യൂണിയൻ അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗമായിരുന്ന വി.കേശവന്റെ ഭരണിക്കാവിലെ വീട്ടുവളപ്പിലുള്ള സ്മൃതി മണ്ഡപത്തിൽ സംഘാടകസമിതി ജനറൽ കൺവീനർ ജി.അജയകുമാർ ഉദ്ഘാടനം ചെയ്തു. ജി.രമേശ് കുമാർ അധ്യക്ഷനായി. എം.സത്യപാലൻ, മുരളി തഴക്കര, എ.ഡി കുഞ്ഞച്ചൻ, ബി.വിശ്വനാഥൻ, എസ്.കെ ദേവദാസ്, ടി.യശോധരൻ, വി.എം സന്തോഷ്, യു.വിശ്വംഭരൻ എന്നിവർ പങ്കെടുത്തു. വി.കേശവന്റെ ഭാര്യ പൊന്നമ്മയിൽ നിന്നും യൂണിയൻ ജില്ലാ സെക്രട്ടറി എം.സത്യപാലൻ പതാക ഏറ്റുവാങ്ങി ജാഥാ ക്യാപ്റ്റൻ ടി.യശോധരന് കൈമാറി. തുടർന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയിൽ സമ്മേളന നഗറിലെത്തിച്ചു.