കേരളാ പൊലീസിന്റെ മികവ് പരിശോധിക്കാനിറങ്ങിയ 22-കാരന് കിട്ടിയത് അസൽ പണി….

ഗൾഫ് പോലീസാണോ കേരള പൊലീസാണോ മികച്ചത് എന്നായിരുന്നു മൊഗ്രാൽ കൊപ്പളത്തെ എ എം മൂസഫഹദിന് അറിയേണ്ടിയിരുന്നത്. പിന്നെ ഒന്നും നോക്കിയില്ല, മൊഗ്രാലിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം തന്നെ കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമം ആരംഭിച്ചു. ജൂലൈ 31-നായിരുന്നു സംഭവം നടന്നത്.
മോഷണം നടത്തുന്നതിനിടെ പൊലീസ് വാഹനത്തിന്റെ ശബ്ദം കേട്ട മൂസഫഹദ് ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടോടി. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ കൃത്യമായി മൂസഫഹദിന്റെ ശ്രമം പതിഞ്ഞതോടെ പോലീസിന്റെ നിരീക്ഷണം പ്രതിയിലേക്കായി. തുടർന്ന് ഞായറാഴ്ച വൈകീട്ടോടെ പ്രതിയെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button