കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും വിവാഹിതരായ പുരുഷന്മാർ….. കാരണം…
തിരുവനന്തപുരം: കേരളത്തിലെ പുരുഷന്മാരേപ്പറ്റി കേൾക്കാൻ ഒട്ടും സുഖകരമല്ലാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിൽ നിന്ന് അടുത്തിടെ പുറത്തുവരുന്ന ആത്മഹത്യ കണക്കുകൾ നൽകുന്ന സൂചനകൾ വളരെ ഗുരുതരമാണ്. കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിലധികവും പുരുഷന്മാരാണെന്നതാണ് വാസ്തവം. സ്വയം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചവരിൽ 56% പേരും 45 വയസ്സിനു മുകളിലുള്ളവണ്. അവരിൽ 76.6% പേരും വിവാഹിതരായിരുന്നു. വിവാഹിതരായ പുരുഷൻമാർക്കിടയിലെ ആത്മഹത്യകളുടെ എണ്ണം കൂടുതലാണെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. നാല്‍പത്തിയഞ്ച് പിന്നിട്ട പുരുഷന്‍മാര്‍ നേരിടുന്ന മാനസിക- ശാരീരിക ബുദ്ധിമുട്ടുകളുടെ പ്രതിഫലനം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകളെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.