കേരളത്തില്‍ വരുന്ന രണ്ടു ദിവസങ്ങളിൽ ചൂട് കൂടും..ശരത്കാല വിഷുവം സെപ്റ്റംബർ 22ന്…

കേരളത്തിൽ ഇന്നും നാളെയും മൂന്ന് ഡിഗ്രി വരെ താപനില വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ശരത്കാല വിഷുവത്തെ തുടര്‍ന്ന് സുര്യരശ്മി നേരിട്ട് ഭൂമിയില്‍ പതിക്കുന്നതിലാണ് താപനില വര്‍ദ്ധനയുണ്ടാകുന്നത്. സുര്യന്‍ ഭൂമദ്ധ്യ രേഖയ്ക്ക് മുകളിലെത്തുകയും സുര്യരശ്മി നേരിട്ട് ഭൂമിയില്‍ പതിക്കുന്നതാണ് ശരത്കാല വിഷുവം അഥവാ ശരത്കാല വിഷുദിനം എന്നറിയപ്പെടുന്നത്. സെപ്റ്റംബർ 22 നാണ് ശരത്കാല വിഷുവം.അതിനാൽ 2 മുതല്‍ 3 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാം.

അതേസമയം സുര്യാഘാത സാദ്ധ്യത നിലവിലില്ലെന്നാണ് വിലയിരുത്തല്‍. കൂടാതെ 25ന് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെടുന്നതോടെ മൂന്ന് ദിവസത്തേക്ക് നല്ല മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. താപനിലയും കുറയും.എന്നാല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല.

Related Articles

Back to top button