കേരളത്തില്‍ പ്രളയത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികൾ..രാജീവ് ചന്ദ്രശേഖറിന് ട്രോളോട് ട്രോൾ…

കേരളത്തെ ഇല്ലാത്ത പ്രളയത്തില്‍ മുക്കിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് വ്യാപക വിമര്‍ശനം.കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ടെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.മരിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അപകടത്തില്‍പ്പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.പോസ്റ്റിനെതിരെ സമൂഹമാധ്യമത്തില്‍ നിരവധി വിമര്‍ശനമാണ് ഉയര്‍ന്നത്. കേരളത്തില്‍ പ്രളയമില്ലെന്നും എവിടെ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും സമൂഹമാധ്യമത്തില്‍ ചോദ്യമുയര്‍ന്നു.

ഇതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് രാജീവ് ചന്ദ്രശേഖര്‍ പിന്‍വലിക്കുകയും ചെയ്തു.ഇതേസമയം രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി . ഇപ്പോള്‍ കണ്ടത് ‘2018’ സിനിമയാണ്… തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!.എന്നായിരുന്നു മന്ത്രി ശിവന്‍കുട്ടി പരിഹസിച്ചത്.

Related Articles

Back to top button