കേരളത്തിലും മങ്കിപോക്സ്‌..ലക്ഷണങ്ങളോടെ യുവാവ് ചികിത്സയിൽ..ശ്രവം പരിശോധനയ്ക്കയച്ചു….

സംസ്ഥാനത്ത് മങ്കി പോക്സ് ലക്ഷണത്തോടെ യുവാവ് ചികിത്സയിൽ‌. ദു​ബൈ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ യുവാവ് ആണ് നി​രീ​ക്ഷ​ണ​ത്തിലുള്ളത് . യുവാവ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം ഒതായി സ്വദേശിയാണ് യുവാവ്.പനിയും തൊലിയിൽ ചിക്കൻപോക്സിന് സമാനമായ തടിപ്പുകളും കണ്ടെതിനെ തുടർന്നാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്.യുവാവിന്റെ ശ്രവ സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മങ്കിപോക്സെന്ന സൂചനയും പുറത്തുവരുന്നത്.

Related Articles

Back to top button