‘കേരള’ത്തിന്റെ പേര് തിരുത്തിനൊരുങ്ങി സർക്കാർ…. പേര് മാറ്റ പ്രമേയം നാളെ നിയമസഭയിൽ…..
സംസ്ഥാനത്തിന്റെ പേരിൽ ചെറിയ തിരുത്തുമായി സംസ്ഥാന സർക്കാർ. ഇതിനായി നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രമേയം പാസായാൽ സംസ്ഥാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിലും ഭരണഘടനയിലും സംസ്ഥാനത്തിന്റെ പേര് മാറും. കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാക്കാനാണ് ശ്രമം. ഇങ്ങനെ വന്നാൽ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.