കേരളക്കാർക്കൊരു സന്തോഷവാർത്ത..അർജൻ്റീന ഫുട്ബോൾ ടീം ഉടൻ കേരളം സന്ദർശിക്കും…

കേരളത്തിലെ ഫുട്ബാൾ പ്രേമികൾക്ക് സന്തോഷ വാർത്ത. അർജൻ്റീന ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധികൾ ഉടൻ കേരളം സന്ദർശിക്കും. കായിക മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ സ്പെയിനിലെ മാഡ്രിഡിൽ അർജൻ്റീന ഫുട്ബോൾ ഫെഡറേഷൻ അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം. അർജൻ്റീന ഫുട്ബോൾ ഫെഡറഷൻ കേരളത്തിൽ ഫുട്ബോൾ പരിശീലന കേന്ദ്രം തുടങ്ങാനും സാധ്യതയുണ്ട്. ഫെഡറേഷന്റെ പ്രതിനിധികളുടെ സന്ദർശനത്തിനു പിന്നാലെ അർജൻ്റീന ഫുട്ബോൾ ടീമും കേരളം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിക്ക് ഒപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെനിലെ മാഡ്രിഡിൽ നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു.അതേസമയം ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കും. കേരളത്തിലെ അർജന്റീന ഫാൻ ബേസിനെ എല്ലായിപ്പോഴും ഹൃദയപൂർവം സ്വീകരിക്കുന്നതായി എ.എഫ്.എ അറിയിച്ചു.

Related Articles

Back to top button