കേരളം വിഭജിക്കണമെന്ന ആവശ്യം ഉയര്‍ന്നാല്‍ തെറ്റ് പറയാനാകില്ല…..വിവാദ പരാമര്‍ശവുമായി എസ്‍വൈഎസ് നേതാവ്….
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ വിവാദ പരാമര്‍ശവുമായി എസ്‍വൈഎസ് നേതാവ്. കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്ന് എസ് വൈ എസ് നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്പോൾ മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ തെറ്റ് പറയാൻ കഴിയില്ലെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. തെക്കൻ കേരളത്തിലുള്ളവരെ പോലെ തന്നെ നികുതി പണം കൊടുക്കുന്നവരാണ് മലബാറിലുള്ളതെന്നും അതിനാല്‍ ഇത്തരം അവഗണനയുണ്ടാകുമ്പോള്‍ പലതരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.