കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി…
സിനിമയിലെ സൂപ്പർ സ്റ്റാർ ഇനി രാഷ്ട്രീയത്തിലും താരം.ഒടുവിൽ കേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവിയില്ല.ഇംഗ്ലീഷിലായിരുന്നു സുരേഷ് ഗോപി സത്യവാചകം ചൊല്ലിയത്.തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് സുരേഷ് ഗോപി വിജയിച്ചത്.