കേന്ദ്ര സര്‍ക്കാര്‍ ലേബർ കോഡുകൾക്കെതിരെ സംസ്ഥാനങ്ങളുടെഒരുമിച്ചുള്ള പ്രതിരോധം തീർക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി
തൊഴിലാളിവര്‍ഗം നേടിയെടുത്ത അവകാശങ്ങള്‍ കവരുന്ന കേന്ദ്ര സര്‍ക്കാര്‍ ലേബർ കോഡുകൾക്കെതിരെ സംസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഒരുമിച്ചുള്ള പ്രതിരോധം തീർക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. പശ്ചിമ ബംഗാൾ തൊഴിൽമന്ത്രി മോളോയ് ഘട്ടക്കുമായി കൊൽക്കത്തയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം പറഞ്ഞത്.
പുതിയ തൊഴില്‍ നയത്തിലെ ഫാസിസ്റ്റ് ചെയ്തികള്‍ക്കെതിരെ യോജിച്ച പ്രതിഷേധത്തിനായി വിവിധ സംസ്ഥാനങ്ങളിലെ തൊഴിൽമന്ത്രിമാരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. കേരളത്തിലെ തൊഴിലാളിക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും ക്ഷേമനിധി ബോർഡുകളെക്കുറിച്ചും മന്ത്രി പശ്ചിമ ബംഗാൾ തൊഴിൽമന്ത്രി മോളോയ് ഘട്ടക്കിനോട് വിശദീകരിച്ചു. കേരളം അതിഥിത്തൊഴിലാളികൾക്ക് നൽകുന്ന പരിഗണനയും ചര്‍ച്ച ചെയ്തു.