കേജ്‌രിവാളിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയെയും കുരുക്കാൻ ബിജെപി …..
അരവിന്ദ് കേജ്‌രിവാളിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയെ കുരുക്കാനും ബിജെപി യുടെ ശ്രമം .പഞ്ചാബ് മദ്യനയത്തിൽ മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെതിരെ ഇഡി അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി .ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പഞ്ചാബ് അധ്യക്ഷൻ സുനിൽ ഝാക്കർ കത്ത് നൽകിയിരിക്കുകയാണ് .
പഞ്ചാബ് മദ്യനയം ഖജനാവിന് 1000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കത്തിൽ സുനിൽ ഝാക്കർ ചൂണ്ടിക്കാണിക്കുന്നത് .ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കം എന്നതും ശ്രെദ്ധേയമാണ് .



