കേജ്‍രിവാളിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും..
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. ഇന്ന് കേജ്‌രിവാളിനെ ദില്ലി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും .കെജരിവാളിന്റെ കസ്റ്റഡി ഇഡി നീട്ടിച്ചോദിച്ചേക്കും എന്നാണ് സൂചന .കേജ്‌രിവാളിനെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നാണ് ഇഡിയുടെ നിലപാട്. ചോദ്യം ചെയ്യലിനോട് കേജ്‌രിവാൾ നിസ്സഹരണം തുടരുന്ന പശ്ചാത്തലത്തിലാണ് കസ്റ്റഡി നീട്ടി കിട്ടാൻ ആവശ്യപ്പെടുക . 4 ദിവസം കൂടി നീട്ടി ചോദിച്ചേക്കും എന്നാണ് സൂചന.
കൂടാതെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് കെജരിവാൾ ഫോൺ പാസ്സ്‌വേർഡ് നൽകുന്നില്ല എന്ന വിവരവും ഇഡി ഇന്ന് കോടതിയെ അറിയിക്കും. അതെസമയം ചോദ്യം ചെയ്യലിനായി നാലു ദിവസം കൂടി നീട്ടി ചോദിക്കാനുള്ള ഇഡിയുടെ ആവശ്യം കേജ്‌രിവാളിൻ്റെ അഭിഭാഷകൻ കോടതിയിൽ എതിർക്കും. അറസ്റ്റും കസ്റ്റഡിയും നിയമവിരുദ്ധം എന്ന മുൻ വാദത്തിൽ ഊന്നിത്തന്നെയാകും കേജ്‌രിവാളിൻ്റെ വാദം.