കെ സുരേന്ദ്രന് തിരിച്ചടി : രാജ്ഭവൻ മാർച്ചിനെതിരായ ഹർജിയിൽ കെ സുരേന്ദ്രനെ വിമർശിച്ച് കോടതി
കൊച്ചി: ഇടതുമുന്നണിയുടെ ഗവർണർ വിരുദ്ധ സമരത്തിനെതിരെ ബി.ജെ.പി അധ്യക്ഷൻ സമർപ്പിച്ച ഹർജിക്ക് തിരിച്ചടി. കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമർശിച്ചു. രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. മാർച്ചിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്നും കോടതി ആരാഞ്ഞു. മാർച്ച് തടയാൻ ആകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ നൽകിയ പരാതി പരിഗണിക്കാൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.