കെ സി വേണുഗോപാലിന് കിടിലൻ സമ്മാനം നൽകി രാഹുൽ ഗാന്ധി…
ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാലിനൊരു ഉഗ്രൻ സമ്മാനം നൽകി രാഹുൽ ഗാന്ധി.തന്റെ വിശ്വസ്തനും പ്രിയ സുഹൃത്തുമായ കെ സി വേണുഗോപാലിന് താന്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് രാഹുൽ സമ്മാനമായി നൽകിയത്.ഈ കാറിലാണ് കെ സി വേണുഗോപാൽ പാർലമെന്റിന്റെ ആദ്യ ദിന സമ്മേളനത്തിനെത്തിയത്.
എന്നാൽ പാർട്ടി നൽകിയ ഒരു ക്രമീകരണം മാത്രമാണിതെന്നാണ് കെ സി പറയുന്നത്. രാഹുൽ ഗാന്ധി പുതിയ കാർ വാങ്ങിയപ്പോൾ പണ്ടുപയോഗിച്ച ഇന്നോവ ക്രിസ്റ്റ എഐസിസിക്ക് വിട്ടുനൽകി. ഈ കാറാണ് തനിക്ക് ഇപ്പോൾ പാർട്ടി ആവശ്യങ്ങൾക്കായി വിട്ടുനൽകിയിരിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.