കെ. ഷിബുരാജൻ ഐ.എൻ.ടി.യു.സി (ഐ) ആലപ്പുഴ ജില്ലാ സെക്രട്ടറി
ചെങ്ങന്നൂർ : നഗരസഭ വൈസ് ചെയർമാൻ കെ. ഷിബുരാജനെ ഐ.എൻ.ടി.യു.സി (ഐ) ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ജില്ലാ പ്രസിഡൻ്റ് ജി. ബൈജു നോമിനേറ്റ് ചെയ്തു. നഗരസഭയിൽ നാല് തവണ കൗൺസിലറായി വിജയിച്ച ഷിബുരാജൻ മുൻ നഗരസഭ ചെയർമാനാണ്. മുൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും നിലവിൽ യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡറുമാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്തെത്തിയ ഷിബുരാജൻ കെ.എസ്.യു. ആലപ്പുഴ എസ്.ഡി. കോളേജ് മുൻ യൂണിറ്റ് ജോ:സെക്രട്ടറി, എറണാകുളം മഹാരാജാസ് കോളേജ്, ചെങ്ങന്നൂർ ഗവ:ഐ.ടി.ഐ. എന്നിവിടങ്ങളിലെ യൂണിറ്റ് പ്രസിഡൻ്റ്, താലൂക്ക് സെക്രട്ടറി, താലൂക്ക് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മുൻ ഗവ: ഐ.ടി.ഐ യൂണിയൻ ചെയർമാനായിരുന്നു. കേരള ടെക്നിക്കൽ സ്റ്റുഡൻസ് അസോസിയേഷൻ സംസ്ഥാന ജന: സെക്രട്ടറിയും പോസ്റ്റ് മെട്രിക് ഹോസ്റ്റലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കലാ രംഗത്ത് സജീവ സാന്നിധ്യമായ ഷിബുരാജൻ കെ.പി.സി.സി. കലാ-സാംസ്ക്കാ
രിക വിഭാഗം സംസ്ക്കാര സാഹിതി ആലപ്പുഴ ജില്ല വൈസ് ചെയർമാനും ജനറൽ സെക്രട്ടറിയുമായിരുന്നു. ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ മുൻ ബ്ലോക്ക് പ്രസിഡൻ്റും ജില്ലാ ജനറൽ സെക്രട്ടറിയും നിലവിലെ ജില്ലാ വൈസ് പ്രസിഡൻ്റുമാണ്. കേരള മുൻസിപ്പൽ ആൻ്റ് കോർപ്പറേഷൻ കണ്ടിജൻ്റ് എംപ്ലോയീസ് കോൺഗ്രസ് ഐ.എൻ.ടി.യു.സി. (ഐ) സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയാണ്. കഴിഞ്ഞ 18 വർഷമായി ആലപ്പുഴ ഡി.സി.സി. അംഗമാണ്. നേരത്തെ ദീപികയുടേയും കേരള കൗമുദിയുടെയും ലേഖകനും നിലവിൽ വീക്ഷണം ലേഖകനുമാണ്. കഴിഞ്ഞ 14 വർഷത്തോളം ചെങ്ങന്നൂരിലെ മാധ്യമപ്രവർത്തകരുടെ സംഘടനയായ മീഡിയാ സെൻ്ററിൻ്റെ പ്രസിഡൻ്റായിരുന്നു.