കെ രാധാകൃഷ്ണന് പകരം ഒ.ആർ.കേളു..വകുപ്പുകളിൽ മാറ്റം…
കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. പട്ടികജാതി– പട്ടികവർഗ ക്ഷേമ വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്ത മറ്റ് വകുപ്പുകളുടെ ചുമതല വിഎൻ വാസവനും, എംബി രാജേഷിനും നൽകി. ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷും കൈകാര്യം ചെയ്യും.
രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു.പി.കെ.ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധിയാണ് കേളു.ഉമ്മൻ ചാണ്ടി മന്ത്രിസഭയിലാണ് ജയലക്ഷ്മി അംഗമായിരുന്നത്.