കെ. മുരളീധരന് വേണ്ടി തയ്യാറാക്കിയത് രണ്ടുലക്ഷം പോസ്റ്ററുകൾ… ആയിരം ബോർഡുകള്‍….

കോഴിക്കോട്: വടകര മണ്ഡലത്തിൽ കെ. മുരളീധരന് വോട്ടുതേടി തയ്യാറാക്കിയത് രണ്ടുലക്ഷം പോസ്റ്ററുകൾ. ആയിരം ബോർഡുകളും കഴിഞ്ഞ ദിവസം മണ്ഡലത്തിലെ വിവിധഭാഗങ്ങളിൽ എത്തിച്ചു. വടകര മണ്ഡലത്തിന്റെ പലകോണിലും മുരളീധരനുവേണ്ടി ചുവരെഴുത്തുകളും തുടങ്ങി. പാർട്ടി ഫണ്ടൊന്നും കൊടുത്തുതുടങ്ങിയില്ലെന്നും സ്വന്തം നിലയിൽ താനിറക്കിയതാണ് പോസ്റ്ററുകളും ബോർഡുകളുമെന്ന് കെ. മുരളീധരൻ പറഞ്ഞു. പ്രവർത്തകർ വലിയ ആവേശത്തിലായിരുന്നെന്നും താഴെത്തട്ടിൽ മുതൽ അവിടെ പ്രവർത്തിക്കാൻ തനിക്ക്‌ കഴിഞ്ഞിരുന്നെന്നും മുരളീധരൻ പറഞ്ഞു. ആ അടിത്തറയിൽ വടകരയിൽ ആരു വന്നാലും ജയിക്കുമെന്ന വിശ്വാസവുമുണ്ട്. മണ്ഡലം മാറുന്നതിൽ നീരസമൊന്നുമില്ലെന്നും ഇപ്പോൾ പോകുന്നത് കോൺഗ്രസിന്റെ പൊതുസ്വത്തായ കെ. കരുണാകരന്റെ തട്ടകത്തേക്കാണെന്നും മുരളീധരൻ പറഞ്ഞു.

Related Articles

Back to top button