കെ.മുരളീധരന്റെ അനുയായിയുടെ വീട് ആക്രമിച്ചു
തൃശ്ശൂര്‍: തൃശ്ശൂരില്‍ കെ.മുരളീധരന്റെ അനുയായിയായ കോണ്‍ഗ്രസ് നേതാവ് സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. രണ്ട് കാറുകളിലായി എത്തിയ അക്രമി സംഘം ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ വിഭാഗീയതയെന്നാണ് സൂചന.